ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് കഞ്ചാവ് സംഘം മാധ്യമ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കായംകുളം സ്വദേശി അക്ഷയ് ചന്ദ്രനാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഡെക്കാൻ ക്രോണിക്കൽ പത്രത്തിന്റെ ലേഖകൻ സുധീഷിന് കുത്തേറ്റത്. മാതാപിതാക്കളുടെയും കുട്ടികളുടെയും മുന്നിലിട്ട് ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അക്രമണം. സമീപവാസിയായ ചന്ദ്രൻ, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു. ഇവരുടെ മയക്കുമരുന്നു കച്ചവടത്തിനെതിരെ സുധീഷ് പ്രതികരിച്ചതാണ് ആക്രമണത്തിന് കാരണം.
കഞ്ചാവ് സംഘം മാധ്യമ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
by രാഷ്ട്രദീപം
by രാഷ്ട്രദീപം