മൂവാറ്റുപുഴ: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സൗജന്യ ഫിസിയോ തെറാപ്പി സെന്റര്‍ നവംബര്‍ നാലു മുതല്‍ പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിക്കും. സാമ്പത്തിക പരാധീനത മൂലം ഫിസിയോ തെറാപ്പി ചികിത്സ സാധ്യമാകാത്ത കുട്ടികള്‍ക്കായാണ് സെന്റര്‍ ആരംഭിക്കുന്നത്. ഗ്രാന്റുകളോ ധനസഹായ മോ ലഭിക്കാത്ത സാഹചര്യത്തില്‍ സ്കൂര്‍ പിറ്റിഎ യുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് സെന്റര്‍ ആരംഭിക്കുന്നത്. ചികിത്സ ലഭ്യമാകേണ്ട കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ മൂവാറ്റുപുഴ ബി.ആര്.സി യിലോ പേഴയ്ക്കാപ്പിള്ളി സ്കൂളിലോ പേര് രജിസ്ടര്‍ ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ അറിയിച്ചു.

