ഒരു കുറ്റവും ചെയ്യാത്ത യുവാവിനെ മോഷക്കേസില്‍ കുടുക്കിയ പോലീസുകാര്‍ക്ക് വെറും സസ്പെന്ഷന്. തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റിലെ അംഗം ജി. അജിത് കുമാര്‍, വെള്ളറട സ്റ്റേഷനിലെ മുന്‍ എസ്.ഐയും ഇന്ന് കൊല്ലം പുത്തൂരില്‍ സി.ഐയുമായ വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. തിരുവനന്തപുരം സ്വദേശി റെജിനെയാണ് തെളിവുകള്‍ കെട്ടിച്ചമച്ച് കേസില്‍പ്പെടുത്തിയത്.
2017 ഒക്ടോബറില്‍ വെള്ളടയിലെ രണ്ടു കടകളില്‍ നടന്ന മോഷണത്തെ തുടര്‍ന്നായിരുന്നു സംഭവം. നാലു ദിവസം പൊലിസ് കസ്റ്റഡിയില്‍ വച്ച് മര്‍ദിക്കുകയും പിന്നീട് കോടതിയില്‍ ഹാജരാക്കി 21 ദിവസം ജയിലിലാവുകയും ചെയ്തു.
പിന്നീട് റെജിന്‍ പരാതി നല്‍കിയതോടെ സംഭവം വാര്‍ത്തയാവുകയും സെപ്ഷ്യല്‍ ബ്രാഞ്ചും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുകയും ചെയ്തു. ഇതിലാണ് പൊലിസ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ്ത. ഇതോടെ കേസില്‍ വിചാരണ റദ്ദാക്കാനും പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കാനും ആഭ്യന്തര വകുപ്പ് ഉത്തരവിടുകയായിരുന്നു.
ഉദയകുമാര്‍ കസ്റ്റഡി കൊലയുടെ വിധിവന്ന ദിനമാണ് റെജിന്‍ സംഭവം പുറംലോകത്തെത്തിക്കാനായത്. മോഷ്ടാവിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യത്തില്‍ കണ്ട രണ്ടുപേരില്‍ ഒരാള്‍ക്ക് റെജിന്റെ മുഖസാദൃശ്യമുണ്ടെന്നതാണ് റെജിനെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് പറഞ്ഞ കാരണം. ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്ന റെജിന്‍ മര്‍ദനമേറ്റതോടെ ആരോഗ്യസ്ഥിതി വഷളായി.


