ആലപ്പുഴ: സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിച്ച് പരിഹാരം കാണുന്ന പൊതുജന പരാതി പരിഹാര പരിപാടി വെളളിയാഴ്ച (ഓഗസ്റ്റ് 30) ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഹാളില്‍ നടക്കും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് സംസ്ഥാന പോലീസ് മേധാവി പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നത്. രണ്ടു മണിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധമായ പരാതികള്‍ കേള്‍ക്കും. പകുതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്ന കുട്ടികളെ കണ്ടെത്തി തുടര്‍ പഠനത്തിന് സഹായം നല്കുന്ന കേരള പോലീസിന്റെ ഹോപ് പദ്ധതിയുമായി സഹകരിച്ച ജില്ലയിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആദരിക്കുന്ന ചടങ്ങില്‍ വൈകുന്നേരം നാല് മണിക്ക് സംസ്ഥാന പോലീസ് മേധാവി പങ്കെടുക്കും. തുടര്‍ന്ന് ജില്ലയിലെ രണ്ടു പോലീസ് സ്റ്റേഷനുകളും അദ്ദേഹം സന്ദര്‍ശിക്കും.