ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി ലൂസി കളപ്പുരയെ സന്യസിനിസഭയില് നിന്ന് പുറത്താക്കി. എഫ്സിസി സന്യാസിനി സമൂഹത്തില്‍ നിന്നാണ് പുറത്താക്കിയത്. സൂപ്പീരിയര്‍ ജനറലാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്. സഭ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെന്നാണ് വിശദീകരണം. മെയ് 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് ലൂസി ലൂസി കളപ്പുര പറഞ്ഞു. 10 ദിവസത്തിനകം മഠം ഒഴിഞ്ഞുപോകാനാണ് നിര്‍ദേശമെന്നും ലൂസി കളപ്പുര
പറഞ്ഞു.