തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാര്‍ നയത്തിനെതിരായി ജനം വിധി എഴുതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. വര്‍ഗീയതയ്ക്ക് എതിരായി യുഡിഎഫ് പേരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗോർബച്ചേവ് ആണ് പിണറായി എന്ന് പരിഹസിച്ച രമേശ് ചെന്നിത്തല, ബിജെപിക്ക് പറ്റിയ മണ്ണല്ല കേരളമെന്ന് ജനങ്ങൾ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും പറഞ്ഞു. പ്രതിപക്ഷ ഐക്യം ഉണ്ടായിരുന്നെങ്കില്‍ എന്‍ഡിഎയെ തോല്പിക്കാമായിരുന്നു, അതിന് തുരങ്കം വച്ചത് കേരളത്തിലെ സിപിഎം നേതാക്കളാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരള ചരിത്രത്തിൽ ഇതുവരെ ഇടതുപക്ഷം നേരിടാത്ത പരാജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


