ഇന്‍ഡോര്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ്വിജയ് സിംഗിനു വിശ്വാസമില്ലെന്ന് ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹന്. അതിനാലാണ് ദിഗ്വിജയ് സിംഗ് വോട്ട് നഷ്ടപ്പെടുത്തിയതെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ ചൗഹന് പറഞ്ഞു.
ജനാധിപത്യത്തിലെ സുപ്രധാന ചുമതലയാണ് വോട്ട്. എന്നാല്‍ വിചിത്രമായ രീതിയിലാണ് ദിഗ്വിജയ് സിംഗ് പെരുമാറുന്നത്. ഒരു പൗരനെന്ന നിലയിലും പത്ത് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന നിലയിലും വോട്ട് നഷ്ടപ്പെടുത്തിയതിലൂടെ അദ്ദേഹത്തിന്റെ ജനാധിപത്യത്തിലുള്ള മനോഭാവമാണ് പ്രകടമാകുന്നതെന്നും ചൗഹാന് കൂട്ടിച്ചേര്‍ത്തു.
ലോക്സഭയിലേക്ക് മത്സരിക്കുന്ന ദിഗ്വിജയ് സിംഗ് ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ തിരക്ക് മൂലം വോട്ട് നഷ്ടപ്പെടുത്തിയിരുന്നു. ഭോപ്പാലില്‍നിന്നു ജനവിധി തേടുന്ന ദിഗ് വിജയ് സിംഗിനു രാജ്ഗഢ് മണ്ഡലത്തിലായിരുന്നു വോട്ട്. എന്നാല്‍ അദ്ദേഹം ഞായറാഴ്ച ഭോപ്പാലില്‍ സമയം ചെലവഴിക്കുകയായിരുന്നു.


