പത്തനംതിട്ട: സാമൂഹികവിരുദ്ധര്‍ പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടതിനെ തുടര്‍ന്ന് വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

തുടര്‍ന്ന് ഏഴ് മിനുട്ടോളം ഡാമില്‍ നിന്ന് വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകി. കെ.സ്.ഇ.ബി ജീവനക്കാര്‍ എത്തിയാണ് ഷട്ടര്‍ അടച്ചത്. സമീപത്തുള്ള കടത്തുവള്ളത്തിനും സാമൂഹിക വിരുദ്ധര്‍ തീയിട്ടിട്ടുണ്ട്.തുടര്‍ന്ന് വെച്ചൂച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

