കോട്ടയം: കോട്ടയത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് കോട്ടയത്ത് പ്രചരണം തുടങ്ങി. കെ.എം മാണിയെ സന്ദര്‍ശിച്ച ശേഷമാണ് പ്രചരണം തുടങ്ങിയത്.

സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ പി.ജെ ജോസഫ് നടത്തുന്ന നീക്കങ്ങള്‍ തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് പ്രചരണം ആരംഭിക്കാന്‍ മാണി നിര്‍ദേശം നല്‍കിയത്. ചാഴികാടന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ജോസഫ് വിഭാഗം പരസ്യമായി രംഗത്ത് വന്നു.
അതേസമയം, കേരള കോണ്‍ഗ്രസില്‍ ഉണ്ടായ ഭിന്നത പരിഹരിക്കാന്‍ ഇന്ന് തിരുവനന്തപുരത്ത് നിര്‍ണായക യോഗം ചേരും. പ്രശ്ന പരിഹാരത്തിനായി പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുക്കും. സീറ്റ് നല്‍കാനുള്ള സാധ്യതയുള്‍പ്പെടെ ചര്‍ച്ചയാകും.


