തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ വീണ്ടും ഇന്നസെന്റിനെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്. നേരത്തെ, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഒരിക്കല്‍ കൂടി മത്സരിക്കാന്‍ താനില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.

