ലോക്ഹീഡ് മാര്ട്ടിന് അമേരിക്കന്‍ വ്യോമസേനയ്ക്കായി നിര്‍മിച്ചുനല്‍കിയ പോര്‍വിമാനമാണ് എഫ്- 16. പാകിസ്താന്റെ ഏറ്റവും ആധുനികവും ശക്തിയേറിയതുമായ പോര്‍വിമാനങ്ങളും ഇവയാണ് . എന്നാല്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ കടന്നുകയറി ഇവ ആക്രമണത്തിന് ഉപയോഗിച്ചത് അമേരിക്കയുമായുള്ള കരാര്‍ ലംഘനമാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
സ്വയം പ്രതിരോധത്തിനല്ലാതെ മറ്റൊരു രാജ്യത്തെ ആക്രമിക്കാന്‍ എഫ്.-16 ഉപയോഗിക്കരുതെന്നാണു കരാര്‍ വ്യവസ്ഥ. ഇതു മറികടന്നാണ് ഇന്ത്യക്കെതിരായ സൈനികനീക്കത്തിന് എഫ്-16 പാകിസ്താന് ഉപയോഗപ്പെടുത്തിയതെന്നു വ്യക്തം.

