ആലപ്പുഴ: ആലപ്പുഴ കൈനകരിയിൽ ദമ്പതിമാരെ രാത്രി തടഞ്ഞ് നിർത്തി സദാചാര ഗുണ്ടായിസം. റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ദമ്പതിമാരെ രണ്ട് പേര് ചേര്‍ന്ന് തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. കൈനകരി കവലയ്ക്ക് സമീപം കഴിഞ്ഞ രാത്രി 9.30ഓടെയാണ് ദമ്പതിമാര്‍ക്ക് ദുരനുഭവം ഉണ്ടാകുന്നത്.

ബൈക്ക് വഴിയരികില്‍ നിര്‍ത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നാം വാര്‍ഡ് സ്വദേശി വിജി അദ്ദേഹത്തിന്റെ ഭാര്യ സ്മിത എന്നിവരെ വഴിയാത്രക്കാരായ രണ്ട് പേര് തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. തങ്ങള്‍ ഭാര്യാഭര്ത്താക്കന്മാരാണ് എന്ന് ഇരുവരും ആവര്‍ത്തിച്ചു പറയുന്നത് മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളില്‍ കാണാം. ശല്യം ചെയ്തവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇവർ പകർത്തിയ ദൃശ്യങ്ങൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.
ഭാര്യാഭർത്താക്കൻമാരാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതെ ഇവരെ തടഞ്ഞുനിര്‍ത്തി രണ്ട് പേർ അസഭ്യം പറയുകയായിരുന്നു. വാഹനത്തില്‍ വന്ന ചില യാത്രക്കാരുടെ സഹായം തേടിയെങ്കിലും അവര്‍ വിഷയത്തിൽ ഇടപെട്ടില്ല. ഇതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് പോലീസിനെ വിളിച്ചെങ്കിലും പോലീസ് എത്തിയപ്പോഴേക്കും വൈകി. ശല്യം ചെയ്ത രണ്ട് പേരും അതിനോടകം കടന്നു കളഞ്ഞിരുന്നു.
പിന്നീട് ദമ്പതിമാർ പോലീസിൽ മൊബൈൽ ദൃശ്യങ്ങളടക്കം പരാതി നൽകി. ആലപ്പുഴ പൊങ്ങ മണ്ണടിച്ചിറ വീട്ടില്‍ സാംകുമാര്‍ കൈനകരി കുത്തമംഗലം നിഖില്‍ ഭവനില്‍ നരേന്ദ്രന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജാമ്യത്തില്‍ പിന്നീട് വിട്ടു. അനധികൃതമായി തടഞ്ഞുവെച്ചു അസഭ്യം പറഞ്ഞു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.


