മലപ്പുറം: പെരിന്തൽമണ്ണയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടി കനകദുർഗ നല്കിയ അപേക്ഷയിൽ ഇന്ന് വിധി പറയും. പുലാമന്തോൾ ഗ്രാമന്യായാലയമാണ് വിധി പറയുക. ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലാണ് ഭര്‍തൃവീട്ടുകാര്‍.
ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനും തനിക്കും കൗണ്‍സിലിംഗ് നടത്തണമെന്നും കനകദുര്‍ഗ ആവശ്യപ്പെടുന്നു. നിലവില്‍ പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. അതേസമയം, പൊലീസ് സുരക്ഷയിലും വധഭീഷണിയുണ്ടെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ കോഴിക്കോട് സ്വദേശി ബിന്ദു വെളിപ്പെടുത്തിയിരുന്നു.

