സാവോപോളോ: വടക്കുകിഴക്കന്‍ ബ്രസീലില്‍ വെള്ളിയാഴ്ച ഡാം തകര്‍ന്നു മരിച്ചവരുടെ എണ്ണം 121 ആയി. കാണാതായ 226 പേരെക്കുറിച്ച് വിവരമില്ല. ഇവരും മരണമടഞ്ഞിരിക്കാമെന്നു ഭയക്കുന്നു. മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഇതിനിടെ കമ്ബനിയുടെ മൂന്നു ദശലക്ഷം ഡോളര്‍ ആസ്തി സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. തെക്കുകിഴക്കന്‍ സംസ്ഥാനമായ മിനാസ് ഗെരെയ്സിലെ ബ്രൂമാഡീഞ്യോ പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്ബു ഖനിയിലെ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചിരുന്ന അ ണക്കെട്ടാണു തകര്‍ന്നത്. 
തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയായിരുന്നു ദുരന്തം. ഡാമില്‍ കെട്ടിക്കിടന്നിരുന്ന ചെളി അതിശക്തിയോടെ ഒലിച്ചെത്തി കമ്ബനിയുടെ കെട്ടിടങ്ങളെ മുഴുവന്‍ വിഴുങ്ങി. സമീപത്തെ ജനവാസ കേന്ദ്രവും ചെളിയില്‍ മൂടി. റോഡുകള്‍ ഉപയോഗശൂന്യമായി. ലോഹാവശിഷ്ടങ്ങള്‍ അടങ്ങുന്ന ചെളിവെള്ളം പരന്നത് വലിയ പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുമോയെന്നും ഭയക്കുന്നു.


