ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറി ആക്കിയ തീരുമാനം കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മാസ്റ്റര്‍ സ്ട്രോക്ക് ആണെന്ന് എ കെ ആന്റണി. പ്രിയങ്കയുടെ വരവ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കും കൂടുതല്‍ ഊര്‍ജ്ജം പകരുംമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയാനന്തര നവകേരള നിര്മാണത്തിനൊരുങ്ങിയ കേരളത്തെ ശബരിമല വിഷയം പറഞ്ഞ് സിപിഎമ്മും ബിജെപിയും തകര്‍ത്ത് തരിപ്പണമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സജീവ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പ്രിയങ്ക ഗാന്ധിയെ ഇറക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

