ബംഗളൂരു: കര്‍ണാടകയില്‍ എംഎല്‍എയെ തല്ലിയ സംഭവത്തില്‍ എംഎല്‍എ ജെ എന്‍ ഗണേഷിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിക്കാന്‍ ഉപമുഖ്യമന്ത്രി അധ്യക്ഷനായി മൂന്നംഗ സമിതിയെയും പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്. എംഎല്‍എയായ ആനന്ദ് സിംഗിനെ മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഗണേഷിനെതിരെ കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
അപ്പോളോ ആശുപത്രിയിലാണ് ആനന്ദ് സിംഗിനെ പ്രവേശിപ്പിച്ചത്. എംഎല്‍എമാരായ ജെ എന്‍ ഗണേഷുമായും ഭീമ നായിക്കുമായും ആനന്ദ് സിംഗ് കലഹത്തിലേര്‍പ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കര്‍ണാടകയിലെ ഈഗിള്‍ ടണ്‍ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ വഴക്ക് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

