കൊല്ലം: ശബരിമലയില്‍ കഴിഞ്ഞ ദിവസം ദര്‍ശനം നടത്തിയ കേരള ദളിത് മഹിളാ ഫെഡറേഷന് നേതാവ് എസ് പി മഞ്ജുവിന്റെ വീടിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ചാത്തന്നൂര്‍ സ്വദേശിയാണ് മഞ്ജു. ചാത്തന്നൂര്‍ സിഐയുടെ നേതൃത്വത്തിലാണ് സുരക്ഷ. എന്നാല്‍ അയ്യപ്പ സേവാ സംഘം സഹായിച്ചുവെന്ന പി എസ് മഞ്ജുവിന്റെ വാദം തള്ളി അഖില ഭാരത അയ്യപ്പ സേവാ സംഘം രംഗത്തെത്തി. സംഘത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് വൈസ് പ്രസിഡന്റ് പി ബാലന് പറഞ്ഞു.
നവോത്ഥാന കേരളം ശബരിമലയിലേക്ക് ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ സഹായത്തോടെയായിരുന്നു ഇവര്‍ ശബരിമല ദര്‍ശനം നടത്തിയത്. ആരുടേയും പ്രതിഷേധം വഴിയില്‍ ഉണ്ടായില്ലെന്ന് മഞ്ജു പറഞ്ഞു. ആചാരസംരക്ഷകര്‍ എന്നുപറഞ്ഞ് ശബരിമലയില്‍ നില്ക്കുന്നവരുടെ പിന്തുണ പോലും തനിക്ക് കിട്ടിയെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.


