കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്വര്‍ണഖനി തകര്‍ന്ന് മുപ്പതു ഗ്രാമീണര്‍ മണ്ണിടിഞ്ഞു മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. 60 മീറ്റര്‍ താഴ്ചയുള്ള ഗുഹയില്‍ ഖനനം നടത്തുന്നതിനിടെയാണ് ഭിത്തിതകര്‍ന്ന് ദുരന്തമുണ്ടായത്. ബദഖ്ഷാന്‍ പ്രവിശ്യയിലാണ് അപകടം. സ്വര്‍ണത്തരികള്‍ ശേഖരിക്കാന്‍ നേരത്തേ കുഴിച്ചിരുന്ന നദിയുടെ അടിത്തട്ടില്‍ വീണ്ടും ഖനനം നടത്തിയതാണ് അപകടകാരണം.
നിരവധി ഗ്രാമീണര്‍ ഇതിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. മുന്‍കരുതല്‍ എടുക്കാതെ അശാസ്ത്രീയമായി നടത്തിയ ഖനനമാണ് അപകടമുണ്ടാക്കിയതെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു.

