മൂവാറ്റുപുഴ: നഗരസഭ മുന്‍ കൗണ്‍സിലര്‍ കളപുരയ്ക്കല്‍ ജോസഫ് സേവ്യര്‍ (കെ.ജെ. സേവ്യര്‍ – 55) കുഴഞ്ഞു വീണു മരിച്ചു. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂവാറ്റുപുഴ ലത ബസ് സ്റ്റാന്‍ഡിന് സമീപം തയ്യല്‍ മെഷീന് റിപ്പയറിങ് സ്ഥാപനം നടത്തിവരികയായിരുന്നു. 2015-2020 കാലഘട്ടത്തില്‍ നഗരസഭയിലെ പതിനഞ്ചാം വാര്‍ഡില്‍ (മുന്‍സിപ്പല്‍ പാര്‍ക്ക്) നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് അദ്ദേഹം കൗണ്‍സിലറായത്. തുടര്‍ന്ന് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പതിനാറാം വാര്‍ഡില്‍ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
സംസ്കാരം ശനിയാഴ്ച വൈകിട്ട് 3.45-ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളിയില്‍ ഭാര്യ: നോബി.മകള്‍: ആന്‍ മരിയ.

