മൂവാറ്റുപുഴ: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറും എം.സി.ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച വാക്കത്തോണ്‍ ശ്രദ്ധേയമായി. കച്ചേരിത്താഴത്തുനിന്നും ആരംഭിച്ച വാക്കത്തോണ്‍ മൂവാറ്റുപുഴ പ്രസ് ക്ലബ് പ്രസിഡന്റ് കെ.പി. റസാക്ക് ഫ്ലാഗ് ഓഫ് ചെയ്തു.
കനിവ് ജില്ലാ ഡയറക്ടര്‍ ഖദീജ മൊയ്തീന് വാക്കത്തോണ്‍ ഉദ്ഘാടനം ചെയ്തു. കനിവ് ചെയര്മാന് എം.എ. സഹീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏരിയ സെക്രട്ടറി കെ.കെ. സുമേഷ് സ്വാഗതം ആശംസിച്ചു. ഹൃദയാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹൃദയ വിഭാഗം ചീഫ് ടിന്റുമോന് സന്ദേശം നല്കി. വാക്കത്തോണിന്റെ സമാപന യോഗം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മജീദ് മങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കനിവ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം.എന്‍. മുരളി, അസൈനാര്‍, സുനില്‍ മുഹമ്മദ്, എബി പോള്‍, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജാഫര്‍ സാദിഖ് എന്നിവര്‍ പങ്കെടുത്തു.

