മൂവാറ്റുപുഴ: മുന്‍ ആവോലി ഗ്രാമപഞ്ചായത്ത് അംഗവും രണ്ടാര്‍ കോട്ടയ്ക്കകം സ്വദേശിയുമായ റ്റി. കുട്ടപ്പന് (75) അന്തരിച്ചു. മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റും ദീപിക ദിനപത്രം മൂവാറ്റുപുഴ ലേഖകനുമായ രാജേഷ് രണ്ടാറിന്റെ പിതാവാണ്. ആദ്യകാല ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്നു. നിരവധി ജനകീയ സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് ജിയില്‍ വാസം അനുഷ്ഠിച്ചിരുന്നു. സംസ്കാര ചടങ്ങുകള്‍ നടത്തി. ഭാര്യ: തങ്കമ്മ. മക്കള്‍: രാജേഷ് രണ്ടാര്‍, രജിത.മരുമക്കള്‍: ദില്ജിഷ (കോളേജ് ഓഫ് നഴ്സിംഗ്, നിര്‍മ്മല മെഡിക്കല്‍ സെന്റര്‍, മൂവാറ്റുപുഴ), ദിലീപ്.

