ഡൽഹി സമരം പുതിയൊരു അധ്യായമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മോദിക്കും അമിത് ഷാക്കും മുട്ടു മടക്കേണ്ടി വന്ന ഐതിഹാസിക സമരമായി മാറി. സുപ്രീം കോടതി ഇടപെടലും ജനാധിപത്യ വിശ്വാസികൾക്ക് കരുത്തേകും. AK 47 വരെ വിദ്യാർഥികൾക്ക് നേരെ പ്രയോഗിച്ചാണ് പലയിടത്തും സമരത്തെ നേരിട്ടത്.
ചില്ലി ബോംബ് എന്നൊക്കെ കേൾക്കുന്ന തന്നെ ആദ്യമായിട്ടാണ്. വീര്യം കൂടിയ മുളകാണ് ഉപയോഗിച്ചത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളെ സമരത്തിൻ്റെ ആത്മാവ് എന്നാണ് സിജെപി വിശേഷിച്ചത്. എന്നാൽ മലയാള മാധ്യമങ്ങൾ ഇടതുപക്ഷ സാന്നിധ്യത്തെ പൂർണമായും തമസ്കരിച്ചു. മാധ്യമങ്ങളുടെ വലതുപക്ഷ നിലപാടാണ് അരക്കിട്ടുറപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ടി.ജി മോഹൻ ദാസിന്റെ പരാമർശത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണം. അക്രമത്തിനും കൂട്ടക്കൊലയ്ക്കുമുള്ള ആഹ്വാനം ജനാധിപത്യ സമൂഹത്തിലെ ലജ്ജിപ്പിക്കുന്നത്. മോഹൻദാസിനെതിരെ കേസെടുക്കാൻ സതീശൻ സർക്കാർ മടിച്ചുനിൽക്കുന്നു. ഡൽഹി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള കേരളത്തിലെ സമരത്തിലും വ്യാപകമായി കേസെടുത്തു
സംഘപരിവാർ രാഷ്ട്രീയത്തിന് ഒപ്പം ചേർന്ന് നിൽക്കാനുള്ള മനസ്സാണ് സതീശനെന്ന് വ്യക്തമാകുന്നു. കേരളത്തിൽ ഗുണ്ട ആക്രമണങ്ങൾ തുടർ കഥയായി വരുന്നു. കഴിഞ്ഞ 10 വർഷം ഗുണ്ടാ വിളയാട്ടത്തെ ഫലപ്രദമായി നേരിട്ടു. ഇപ്പോൾ പലയിടത്തും ഗുണ്ടാ രാജ് നടക്കുന്നു.
കുണ്ടറയിലെ യുവാവിൻ്റെ മരണം സിബിഐ അന്വേഷിക്കണം. പോലീസ് അന്വേഷിച്ചാൽ ഒരു കാര്യവും പുറത്തുവരില്ല. കള്ളക്കേസിൽ കുടുക്കി മർദിക്കുകയാണ് ഉണ്ടായത്. പോലീസിനെ വിളിച്ച് കുട്ടി കരയുന്നത് ആരെയും പ്രയാസപ്പെടുത്തുന്നത്. ക്രൂരമർദ്ദനമാണ് നടന്നത്. പരാതി നൽകിയ കുടുംബം തന്നെ അയാൾ നിരപരാധി എന്ന് പറഞ്ഞു. എന്നിട്ടും ക്രൂര മർദ്ദനം ഉണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


