കൊച്ചി:’കേരള സ്റ്റോറി 2′ സിനിമയുടെ നിർമാതാക്കൾക്കെതിരെ കോടതിയലക്ഷ്യ ഹരജി. സിനിമ ബംഗാളിൽ പ്രദർശിപ്പിക്കാൻ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഹരജി. ഓൺലൈൻ ബുക്കിങ് ആരംഭിച്ചതായും ഹരജിയിൽ പറയുന്നു. സിനിമയുടെ റിലീസ് തടഞ്ഞുള്ള സിംഗിൾ നെഞ്ചിന്റെ സ്റ്റേ നിലനിൽക്കേയാണ് നിർമ്മാതാക്കളുടെ നീക്കം. ഹരജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ചിൽ ഉന്നയിക്കും.
അതേസമയം, കേരള സ്റ്റോറി സിനിമയുടെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. സെൻസർ ബോർഡ് അനുമതിക്കെതിരായ റിവിഷൻ ഹരജിയിൽ കേന്ദ്ര സർക്കാർ 15 ദിവസത്തിനകം തീരുമാനം എടുക്കണം. അതുവരെ ചിത്രം റിലീസ് ചെയ്യരുത് എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ പൊതുതാല്പര്യ സ്വഭാവമുള്ള ഹരജി എങ്ങനെ സിംഗിള്‍ ബെഞ്ചിന് കേള്‍ക്കാനാകുമെന്നും ഡിവിഷന് ബെഞ്ച് ചോദിച്ചു.


