ഉറക്കക്കുറവ് നിരവധി ആളുകളിൽ കണ്ട് വരുന്ന പ്രശ്നമാണ്. ഉറക്കക്കുറവ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ക്യാൻസർ എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾ ഇടയാക്കും. ബ്രേക്ക്ഫാസ്റ്റിൽ ഓട്സ് ഉൾപ്പെടുത്തുന്നത് രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഓട്സ് ഒരു സങ്കീർണ്ണ കാർബോഹൈഡ്രേറ്റ് ആയതിനാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ദഹിക്കാൻ അധികം സമയമെടുക്കാത്ത സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളായതിനാൽ ഉറങ്ങുന്നതിനുമുമ്പ് ഓട്സ് കഴിക്കുന്നത് നല്ലതാണെന്ന് ജോൺസ് ഹോപ്കിൻസ് നടത്തിയ പഠനം സൂചിപ്പിക്കുന്നു.
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഓട്സ് അമിത വിശപ്പ് തടയുന്നതിനും ഫലപ്രദമാണ്. ഓട്സ് കഴിക്കുന്നത് ശരീരത്തിലെ കലോറി ഉപഭോഗം കുറയ്ക്കുന്നു. കൂടാതെ പ്രോട്ടീൻ, കാൽസ്യം, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, നിയാസിൻ എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങളും നൽകുന്നു. ഓട്സ് വിറ്റാമിൻ എ, ബി 12, ഡി എന്നിവയും നല്ല അളവിൽ നൽകുന്നു. അത്താഴത്തിന് ഓട്സ് കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ തടയുന്നതിനും നല്ലതാണ്.


