പാലക്കാട്: പാലക്കാട് ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ വിചിത്രമായ സത്യപ്രതിജ്ഞകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ എൽഡിഎഫ് പ്രതിനിധി ജെറോസ സജീവാണ് മന്ത്രി കൃഷ്ണൻകുട്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത്.
എരുത്തേമ്പതി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി അന്നൈപുതിത ആൽബർട്ട് ആനന്ദ രാജ് എന്ന ക്രിസ്ത്യൻ പുരോഹിതന്റെ പേരിലും സത്യപ്രതിജ്ഞ ചെയ്തു.
കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ രക്തസാക്ഷികളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ വരണാധികാരി റദ്ദ് ചെയ്തിരുന്നു. ചാലക്കുടി നഗരസഭയിലെ അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ നിധിന് പുല്ലന്റെ സത്യപ്രതിജ്ഞയാണ് വരണാധികാരി റദ്ദാക്കിയത്.


