തിരുവനന്തപുരം: പിഎസ്സി നിയമനം പൂര്‍ത്തിയാകും വരെ തങ്ങളെ തുടരാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് എംപാനല്‍ കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. പി.എസ്.സി പട്ടികയില്‍നിന്ന് ആവശ്യത്തിനു ജീവനക്കാരെ കിട്ടിയില്ലെങ്കില്‍ എംപാനലുകാരെ പരിഗണിക്കണമെന്നു പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
പി.എസ്.സി അഡൈ്വസ് മെമോ നല്‍കിയവര്‍ക്ക് നിയമനം നല്കാന് താത്കാലിക കണ്ടക്റ്റര്‍മാരെ പിരിച്ചു വിടാനാണ് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രമേ പിരിച്ചു വിടപ്പെട്ട താത്കാലിക കണ്ടക്ടര്‍മാരെ പരിഗണിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

