മൂവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്ത് മൂവാറ്റുപുഴ സോണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് മദദേ ജീലാനി ഗ്രാന്റ് കോണ്‍ഫറന്‍സ് ചൊവ്വാഴ്ച മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപം നടക്കും. വൈകിട്ട് 6ന് സയ്യിദ് മനാഫ് അല്‍ മുഖൈബിലി തങ്ങള്‍ പതാക ഉയര്‍ത്തും. 6.30 മുതല്‍ മഹ്ളറത്തുല്‍ ബദ്രിയ, ബുര്‍ദ്ധ, മാല ആലാപനം. 8 ന് നടക്കുന്ന പൊതു സമ്മേളനം കേരള മുസ്ലീം ജമാ അത്ത് ജില്ല ജനറല്‍ സെക്രട്ടറി സയ്യിദ് സി.റ്റി.ഹാഷിം തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് എം.പി.അബ്ദുല്‍ ജബ്ബാര്‍ ഖാമില് സഖാഫി അധ്യക്ഷത വഹിക്കും. സയ്യിദ് അഹമ്മദ് ബദവി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
കേരള മുസ്ലീം ജമാഅത്ത് ,എസ്.വൈ.എസിന് കീഴില്‍ നടപ്പിലാക്കുന്ന വിവിധ സാന്ത്വന പദ്ധതികളായ അഞ്ചാമത് ദാറുല്‍ ഖൈര്‍ സമര്‍പ്പണം (സാന്ത്വന ഭവനം താക്കോല്‍ ദാനം ) മെഡിക്കല്‍ കാര്‍ഡ്, ഡയാലിസിസ് കാര്‍ഡ്, മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഭക്ഷണ വിതരണം എന്നിവയുടെ പ്രഖ്യാപനവും നടക്കും. തുടര്‍ന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേരള സെക്രട്ടറി പേരോട് അബ്ദുറഹ്മാന് സഖാഫി മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം വര്‍ക്കിംഗ് കണ്‍വീനര്‍ സല്മാന് സഖാഫി സ്വാഗതവും കേരള മുസ്ലിം ജമാഅത്ത് മൂവാറ്റുപുഴ സോണ്‍ ജനറല്‍ സെക്രട്ടറി എ എം നിയാസ് ഹാജി രണ്ടാര്‍ നന്ദിയും പറയും.