മലപ്പുറം മുട്ടിപ്പടിയില്‍ കെ.എസ്.ആര്.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഓട്ടോയാത്രക്കാരായ മഞ്ചേരി പുല്‍പ്പറ്റ സ്വദേശികളായ അഷ്റഫ്, ഭാര്യ സാജിത(39) മകള്‍ ഫിദ(14) എന്നിവരാണ് മരിച്ചത്.
ബസിന് മുന്നിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.