മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ജാമ്യം നീട്ടിനല്‍കാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതോടെ ജൂണ്‍ രണ്ടിന് തന്നെ കെജ്രിവാളിന് ജയിലില്‍ ഹാജരാകേണ്ടിവരും.ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂണ്‍ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചുപോകണം. വേണമെങ്കില്‍ ആവശ്യം ഉന്നയിച്ച് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും വിശദമായ മെഡിക്കല്‍ പരിശോധന ആവശ്യമുണ്ടെന്നും കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിംഗ്വി പറഞ്ഞു.ഇത്തരമൊരു ആവശ്യവുമായി എന്തുകൊണ്ട് കഴിഞ്ഞയാഴ്ച്ച സമീപിച്ചില്ലെന്ന് കോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കുള്ള നിര്‍ദേശം ലഭിച്ചത് കഴിഞ്ഞ ദിവസമാണെന്ന് അഭിഭാഷകന് അറിയിച്ചത്.വിവാദമായ മദ്യനയ കേസില്‍ നയത്തിന്റെ കരട് തയ്യാറാക്കുന്നതിലും മദ്യത്തിനുള്ള ലൈസന്‍സിന്റെ കൈക്കൂലി വാങ്ങുന്നതിലും കെജ്രിവാളിന് മുഖ്യപങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം.


