കാൽനൂറ്റാണ്ടായി സിപിഐഎം ഭരിച്ചു വന്ന രാമങ്കരി പഞ്ചായത്ത് ഭരണം വിമത വിഭാഗത്തെ തകർക്കാനായി അട്ടിമറിച്ച് സിപിഐഎം നേതൃത്വം.ഇതോടെ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റായ രാജേന്ദ്രകുമാറിന് സ്ഥാനം നഷ്ടമായി. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് നാല് സിപിഎം അംഗങ്ങളും നാല് കോൺഗ്രസ് അംഗങ്ങളും വോട്ടുചെയ്തു.വിഭാഗീയത തുടർന്ന് 300 ലേറെ പേർ സിപിഐഎം വിട്ട് സിപിഐയിൽ ചേർന്നതിന് നേതൃത്വം കൊടുത്തത് ഇപ്പോൾ പുറത്താക്കിയ ആർ രാജേന്ദ്രകുമാർ ആയിരുന്നു.
കുട്ടനാട്ടിലെ സിപിഎം വിഭാഗീയതയുടെ ഭാഗമായി ഏറെ നാളായി രാജേന്ദ്രകുമാർ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. ഇരുന്നൂറിലധികം പേർ അടുത്തിടെ സിപിഎം വിട്ട് സിപിഐയിൽ ചേരുകയും ചെയ്തുരാജേന്ദ്രകുമാറിന്റെ ഒത്താശയോടെയായിരുന്നു ഇതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.കൂറുമാറ്റ പ്രശ്നം ഉയരുമെന്നതിനാല്‍ രാജേന്ദ്രകുമാര്‍ സിപിഐഎമ്മില്‍ തുടരുകയായിരുന്നു.ദുർബലന്മാർ എന്തും ചെയ്യുമെന്നും സിപിഎയെ ശക്തിപ്പെടുത്തുന്നതിനുള്ള നല്ല നിലപാടുമായി മുന്നോട്ടു പോകുമെന്നും രാജേന്ദ്രകുമാർ പറഞ്ഞു.