ആലുവ: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ ആസൂത്രകനടക്കം നാല് പേര് കസ്റ്റഡിയില്‍. സ്വരാജ്, സുനീര്‍, ഫൈസല്‍, കബീര്‍ എന്നിവരാണ് പിടിയിലായത്. വാഹനം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഇതില്‍ ചൊവ്വര സ്വദേശി കബീറാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും ഇയാള്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കില്ലന്നും പോലീസ് പറഞ്ഞു.
ആലുവ ശ്രീമൂലനഗരത്തില്‍ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. ചുറ്റികകൊണ്ട് ഗുണ്ടാ സം ഘം സുലൈമാന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് നാല് പേര് ചികിത്സയിലാണ്. ദി വസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം.


