കല്‍പ്പറ്റ: ഇ പി ജയരാജനുമായി ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇരു മുന്നണികളിലേയും ചില നേതാക്കളുമായി ബിജെപി ചര്‍ച്ച നടത്തിയിരുന്നു. ജൂണ്‍ നാലിന് കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത പേരുകളും ഉണ്ടാവുമെന്നും സുരേന്ദ്രന് പ്രതികരിച്ചു.
ഇ പി ജയരാജന് ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണത്തിനെതിരെ ഇ പി ജയരാജന് രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് സുരേന്ദ്രന്റെ പ്രതികരണം.