കൊച്ചി: കുവൈറ്റ് നഴ്സിംഗ് റിക്രൂട്ട്മെന്റിലെ പ്രധാനപ്രതി കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗ്ഗീസ് വിദേശത്തേക്ക് കടന്നെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നവംബര്‍ 24 ന് ഉതുപ്പ് വര്‍ഗ്ഗീസ് യുഎഇയിലേക്ക് കടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
നേരത്തെ ഒളിവില്‍ പോയ ഉതുപ്പിനെ റെഡ് കോര്‍ണ്ണര്‍ നോട്ടീസ് നല്‍കിയാണ് തിരിച്ച് എത്തിച്ചതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. നാട്ടിലെത്താന്‍ ഉതുപ്പിന് നിര്‍ദ്ദേശം നല്‍കണമെന്നും എന്‍ഫോഴ്സ്മെന്റ് ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ഉതുപ്പിനെ അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം കൂടുതല്‍ സമയം വെണമെന്ന് ഉതുപ്പിന്റെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് കോടതി അറിയിച്ചു.

