മൂവാറ്റുപുഴ: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയതോടെ ഗ്രാമ പ്രദേശങ്ങളിലെ ചായക്കടകളില്‍ രാഷ്ട്രീയ ചര്‍ച്ചകളും സജീവമായി. തെരഞ്ഞെടുപ്പ് കാലമെത്തിയാല്‍ ചായക്കടകളില്‍ ഉല്‍സവമാണ്. രാഷ്ട്രീയ ചര്‍ച്ചയുടെ ആരവം തെരത്തെടുപ്പ് കാലത്ത് മാത്രമല്ല, വര്‍ഷത്തില്‍ 365 ദിവസവും ഇവിടെ രാഷ്ട്രീയ ചര്‍ച്ചയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പു കാലത്തെ ചര്‍ച്ചക്ക് എരിവും പുളിയും കൂടും. പ്രത്യേകിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍. ന്യൂ ജെന്‍ തെരഞ്ഞെടുപ്പു കാലത്തും ഇതിനൊരു മാറ്റവുമില്ല.
ചെറുപ്പക്കാര്‍ മുതല്‍ വയോധികര്‍ വരെ പുലര്‍ച്ചെ എത്തും ചായ കുടിക്കാനെന്ന പേരില്‍ ചര്‍ച്ച കേള്‍ക്കാനും, രാഷ്ട്രീയം പറയാനും രാഷ്ട്രീയം പറയാന്‍ കിലോമീറ്ററുകള്‍ താണ്ടി എന്നും ചായ കുടിക്കാനെത്തുന്നവരുമുണ്ട് . ഒരു കാലത്ത് പട്ടണങ്ങളിലെ ചായക്കടകളും രാഷ്ട്രീയ ചര്‍ച്ച വേദികളായിരുന്നു.ഇന്ന് ഹോട്ടലുകളുടെയും ബേക്കറികളുടെയും കടന്ന് വരവോടെ ചായക്കട ചര്‍ച്ച ഗ്രാമങ്ങളിലേക്ക് ചുരുങ്ങുകയായിരുന്നു. പുലര്‍ച്ചെ അഞ്ചരക്ക് കട തുറക്കുമ്പോള്‍ തന്നെ ആളുകളെത്തി തുടങ്ങും. ഒരോ ചായ കുടിച്ച് ചര്‍ച്ച ആരംഭിക്കും ഇതിന് ശേഷം പത്രം എത്തുന്ന തോടെ പ്രധാന വാര്‍ത്തകള്‍ ചര്‍ച്ച വിഷയമാകും.
പാചക വാതക, വില വര്‍ദ്ദനവും, പെട്രോള്‍ വില വര്‍ദ്ദന വിലേക്കു മാ യി ചര്‍ച്ച വഴിമാറിയെങ്കിലും ഇത് തെരഞ്ഞെടുപ്പിലേക്കെത്തും മല്സരചിത്രങ്ങളിലേക്ക് ചര്‍ച്ച എത്തിയതോടെ ചര്‍ച്ചയുടെ രൂപം തന്നെ മാറി.പിന്നെ യു. ഡി.എഫ്, എല്‍.ഡി.എഫ് കക്ഷികളായി മാറും. കേന്ദ്ര-സംസ്ഥാന – ത്രിതല പഞ്ചായത്ത് വരെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ സജീവമാകും ഗ്രാമങ്ങളിലെ ബാര്‍ബര്‍ ഷോപ്പുകളും ചര്‍ച്ചകളുടെ ഇടതാവളങ്ങളാണ്. സമയം 8.30 ആകുന്നതോടെ ചര്‍ച്ചകള്‍ മതിയാക്കി എല്ലാവരും അവരവരുടെ ജോലിക്കായി പിരിയും.


