തിരുവനന്തപുരം : നവകേരള സദസുമായി ബന്ധപ്പെട്ട് കുട്ടികളെ സ്കൂളില്‍നിന്ന് ഇറക്കിനിര്ത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി. ഇളംമനസ്സില്‍ കള്ളമില്ല, ക്ലാസില്‍ ഇരിക്കണമെന്നു പറഞ്ഞാലും കുട്ടികള്‍ വരും. മന്ത്രിസഭയെ കാണാനുള്ള അസുലഭാവസരം കിട്ടുമ്പോള്‍ അവര്‍ വരും. അത് എതിര്‍ക്കപ്പെടേണ്ട കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

