തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ചരക്കുലോറി സമരത്തില്‍ കാര്യമായി തന്നെ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മലയാളികളുടെ ദേശീയോത്സവമായ ഓണം അടുത്ത് വരികയാണ് അതിനാല്‍ തന്നെ പച്ചക്കറികള്‍ക്ക് വില കൂടിയാല്‍ അത് ജനങ്ങളെ വളരെയേറെ ബുദ്ധിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, അന്തര്‍ സംസ്ഥാന ചരക്കുനീക്കം തടസ്സപ്പെട്ടത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും, അവശ്യസാധനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളള ചരക്കു ലോറികളുടെ വരവ് 80 ശതമാനവും നിലച്ചിരിക്കുകയാണെന്നും, സമരം തുടര്‍ന്നാല്‍ എല്ലാ സാധനങ്ങളുടെയും വില ഉയരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഓണം അടുത്തുവരുന്ന നാളുകളില്‍ ഉണ്ടാകുന്ന അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമത്തിന് സമരം ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.ലോറി ഉടമകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളില്‍ ദേശീയ തലത്തിലാണ് തീരുമാനമെടുക്കേണ്ടതെന്നും, അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെും് കേന്ദ്ര ഗതാഗത-ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു.


