മകരവിളക്കും പിടിച്ച് അകലെ നില്‍ക്കേണ്ടവരല്ല മലയരയരടക്കമുള്ള ദ്രാവിഡ ജനത
ചരിത്രരേഖകള്‍ പ്രകാരം മകരവിളക്ക് തെളിക്കാനുള്ള അവകാശംമാത്രമാണ് മലയരയ സമുദായത്തിനുള്ളതെന്നും ആ അവകാശം പുനഃസ്ഥാപിക്കണമെന്നുമുള്ള രാഹുല്‍ ഈശ്വരന്റെ പ്രസ്ഥാപനയ്ക്കു ചുട്ട മറുപടിയുമായി ഐക്യ മലയര മഹാസഭ നേതാവ് പികെ സജീവ്. തങ്ങളുടെ പൂര്‍വികരുടെ ആരാധനാലയത്തില്‍ രാഹുല്‍ ഈശ്വറിനെന്താണ് കാര്യം?. ക്ഷേത്രത്തില്‍ തന്ത്രി ജോലി ചെയ്യുന്നവര്‍ തങ്ങളുടെ അവകാശങ്ങള്‍ തീരുമാനിച്ച് തരേണ്ടെന്നും പികെ സജീവ് പറഞ്ഞു.
മകരവിളക്കും പിടിച്ച് അകലെ നില്‍ക്കേണ്ടവരല്ല മലയരയരടക്കമുള്ള ദ്രാവിഡ ജനത. അവര്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും. വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിത്. നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കേണ്ടെന്നും സജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
രാഹുല്‍ ഈശ്വരന്റെ പ്രസ്താവന കണ്ടു. മകരവിളക്ക് ഇനി മുതല്‍ മല അരയര്‍ക്കു നല്‍കണമെന്നും മറ്റവകാശങ്ങള്‍ പറഞ്ഞ് മല അരയരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും. എനിക്കു പറയാനുള്ളത് ഇത്രകാലം ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളാണ്. ഞങ്ങടെ പൂര്‍വികരുടെ ആരാധനാലയത്തില്‍ നിങ്ങള്‍ക്കെന്തു കാര്യം. ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ എന്തെന്നു തീരുമാനിക്കണ്ട. മകരവിളക്കും പിടിച്ച് അകലെ നില്‍ക്കേണ്ടവരല്ല മലഅരയരടക്കമുള്ള ദ്രാവിഡ ജനത. അവര്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും. വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിത്. നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കണ്ട…. പ്ലീസ്.


