റോം: ഭീകരവാദം അംഗീകരിക്കാനാവില്ലെന്നും എന്നാല്‍ പലസ്തീൻ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും വിദേശകാര്യമന്ത്രി എസ്.
ജയശങ്കര്‍. റോമിലെ സെനറ്റിന്റെ വിദേശകാര്യ-പ്രതിരോധ കമ്മിഷന്റെ ജോയിന്റ് സെക്രട്ടറി സെഷനിലാണ് ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം ചൂണ്ടിക്കാട്ടി അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഒക്ടോബര്‍ ഏഴിന് നടന്നത് ഒരു വലിയ തീവ്രവാദ പ്രവര്‍ത്തനമായിരുന്നു, അതിന് ശേഷമുള്ള സംഭവവികാസങ്ങള്‍ മുഴുവൻ പ്രദേശത്തെയും മറ്റൊരു ദിശയിലേക്ക് നയിച്ചു. പക്ഷേ, ആത്യന്തികമായി പ്രദേശം സ്ഥിരതയിലേക്കും സഹകരണത്തിലേക്കും തിരിച്ചുവരുമെന്നുമുള്ളത് എല്ലാവരുടെയും പ്രതീക്ഷയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

