വിഴിഞ്ഞo : നാല് ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലായ ഷെൻഹുവ 15ൽ നിന്ന് ക്രെയ്നുകൾ ഇറക്കി. ആദ്യ യാർഡിലേക്കുള്ള ക്രെയ്നുകളാണ് ഇറക്കിയത്. ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന് നടപടി ക്രമങ്ങൾ വൈകിയത്.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആഘോഷപൂർവം സ്വീകരണം നൽകി നാല് ദിവസമായിട്ടും ക്രെയിനുകൾ ഇറക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ടു ജീവനക്കാർക്ക് ബർത്തിൽ ഇറങ്ങാൻ ഇന്നലെയാണ് എഫ്ആർആർഒ അനുമതി നൽകിയത്. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.


