ന്യൂഡൽഹി: കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ. നിയമസഭാ നടപടികളിൽ പങ്കെടുക്കാമെങ്കിലും ഉപാധികളോടെയാണ് സുപ്രീം കോടതി സ്റ്റേ അനുവദിച്ചത്. കേസിൽ ജനുവരിയിൽ അന്തിമവാദം കേൾക്കും. അതുവരെ എം.എൽ.എൽ എന്ന നിലയിൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഷാജിക്ക് ഉണ്ടാകില്ല. കേസിലെ എതിർകക്ഷിയായ എം.വി.നികേഷ് കുമാറിന് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.

