മൂവാറ്റുപുഴ : വ്യവസായിയും റേഷൻ മൊത്ത വ്യാപാരിയുമായിരുന്ന പരേതനായ വി.രാജശേഖരൻ നായരുടെ മകൻ വെള്ളൂർക്കുന്നം ജയ ഭവനിൽ ആർ. മനോജ് കുമാർ അന്തരിച്ചു. 57 വയസായിരുന്നു. എറണാകുളം ആസ്റ്ററിൽ വച്ചായിരുന്നു അന്ത്യം.
കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി വ്യക്തിത്വങ്ങളുമായി ആത്മബന്ധം പുലർത്തിയിരുന്നു. അടുത്തയിടെ അന്തരിച്ച ആർട്ടിസ്റ്റ് നമ്പൂതിരിയെക്കുറിച്ച് ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ‘നേരുവര’ എന്ന ഡോക്യുമെന്ററിയുടെ നിർമ്മാതാവാണ്. സ്ക്കെച്ചുകളും ചെയിന്റിംഗുകളും മെറ്റൽ റിലീഫുകളുമുൾപ്പടെ നമ്പൂതിരി ചിത്രങ്ങളുടെ ഏറ്റവും വലിയ സ്വകാര്യ ശേഖരത്തിനുടമയായ മനോജ് നമ്പൂതിരിയുമായി പുത്രസവിശേഷമായ ബന്ധം നിലനിർത്തിയിരുന്നു.
ഭാര്യ: രശ്മി (എൽ. ഐ. സി., മൂവാറ്റുപുഴ) മക്കൾ: പവിത്ര, നന്ദത. പരേതയായ ജയശ്രീ, ബീന, ഷീല, ലേഖ, ബിന്ദു, രശ്മി എന്നിവർ സഹോദരിമാരാണ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടിൽ നടക്കും.


