സട കുടഞ്ഞെഴുന്നേറ്റു സിംഹം വരുന്നു...
മുന്‍ കേരളാ ഡിജിപി ടി പി സെന്‍കുമാര്‍ കേരളാ ഗവര്‍ണര്‍ സ്ഥാനത്തേക്കെന്ന് അഭ്യൂഹം. ഇത് സംബന്ധിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചയിലാണ് ബിജെപി ദേശിയ നേതൃത്വം. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ജസ്റ്റിസ് സദാശിവത്തോട് അത്ര പ്രിയമില്ലാത്തതിനാല്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഇദ്ദേഹത്തിന് ഗവര്‍ണര്‍ പദവിയില്‍ രണ്ടാമൂഴം ലഭിക്കില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക മോദിയെയും അമിത്ഷായുമാകും.
സെന്‍കുമാര്‍ ഗവര്‍ണര്‍ ആകുമെന്നും അദ്ദേഹത്തിന് കേരളത്തില്‍ തന്നെ പോസ്റ്റിംഗ് നല്‍കുമെന്നുമുള്ള അഭ്യൂഹം ആണ് വ്യാപിക്കുന്നത്. നിലവിലെ കേരള രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ മെരുക്കാന്‍ പറ്റിയ വ്യക്തിയെന്ന നിലയിലാണ് സെന്‍കുമാറിനെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് പ്രചരണം.
സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയ ഡിജിപി പദവി തിരിച്ചുപിടിച്ചത് ബിജെപിക്കാര്‍ക്കിടയില്‍ മതിപ്പുണ്ടാക്കിയിരുന്നു .ഈ സാധ്യത അടക്കം ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിനെ ഗവര്‍ണര്‍ പദവി നല്‍കുമെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ സെന്‍കുമാറിനെ മനപ്പൂര്‍വ്വം ദ്രോഹിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ വാര്‍ത്തയെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു.
അടുത്തിടെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ അടുത്തിടെ കേരളത്തില്‍ എത്തിയപ്പോള്‍ സെന്‍കുമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അന്ന് ഷായെ സന്ദര്‍ശിച്ച പ്രമുഖരില്‍ പലരും ബിജെപിയില്‍ ചേര്‍ന്നെങ്കിലും സെന്‍കുമാര്‍ അംഗത്വമെടുക്കാതിരുന്നത്, അദ്ദേഹത്തെ തേടിയെത്താനിരിക്കുന്ന പദവിക്കു മുന്നോടിയായാണെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. അതേസമയം സെന്‍കുമാറിനെ ഗവര്‍ണര്‍ പദവിയില്‍ നിയമിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നാല്‍ മറ്റ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നും എതിര്‍പ്പുയരും. ഇതു ലക്ഷ്യം വച്ചാണ് തില ഉദ്യോഗസ്ഥ കേന്ദ്രങ്ങളുടെ പുതിയ പ്രചരണ തന്ത്രം. ഗവര്‍ണറാക്കുന്നയാള്‍ക്ക് അതേ സംസ്ഥാനത്തുതന്നെ നിയമനം നല്കുന്ന കീഴ്വഴക്കമില്ലെന്നു. അങ്ങനെ ചെയ്യരുതെന്ന് ഭരണഘടനയില്‍ പറയുന്നുമില്ല. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ മോദി സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ചതും കീഴ്വഴക്കങ്ങള് ലംഘിച്ചായിരുന്നു. ഈ സാധ്യതകളെല്ലാം ചൂണ്ടിക്കാണിച്ചായിരുന്നു വാര്‍ത്ത.


