കൊച്ചി: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനത്ത് നിന്നും തന്നെ പുറത്താക്കിയിട്ടില്ലെന്ന് പി.വി. ശ്രീനിജിന്‍ എം.എല്‍.എ. അധികച്ചുമതല ഒഴിവാക്കിത്തരണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തേ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ താന്‍ രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ സിലക്ഷന്‍ ട്രയല്‍സ് തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് ശ്രീനിജിനെതിരെ നടപടിക്ക് പാര്‍ട്ടി തീരുമാനിച്ചത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ ശ്രീനിജിന്റെ പ്രവര്‍ത്തനം സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കിയെന്നും സി.പി.എം. വിലയിരുത്തിയിരുന്നു.


