ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കിയത് വിവാദം സൃഷ്ടിക്കാനാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി. പ്രതികാര നടപടിയുടെ ഭാഗമായാണ് പൊലീസ് നോട്ടീസ് നല്‍കിയത്. പൊലീസിന്റെ ഉദ്ദേശ്യ ശുദ്ധി നല്ലതല്ലെന്നും മനു അഭിഷേക് സിങ്വി പറഞ്ഞു.’പത്ത് ദിവസത്തിനുളളില്‍ മറുപടി നല്‍കാമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുളളില്‍ മൂന്ന് തവണയാണ് രാഹുലിന്റെ വസതിയില്‍ പൊലീസ് എത്തിയത്. വീണ്ടും പൊലീസ് എത്തിയത് വിവാദം സൃഷ്ടിക്കാനാണ്. പൊലീസിന്റെ ഉദ്ദേശ്യശുദ്ധി നല്ലതല്ല. ഭയപ്പെടുത്താനുളള രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്, ‘ മനു അഭിഷേക് സിങ്വി പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്നത് പ്രതികാര നടപടിയെന്ന് മനു അഭിഷേക് സിങ് വി
by NEWS DESK 3
by NEWS DESK 3

