ന്യൂഡല്‍ഹി: ‘ആദ്യം ഇന്ത്യ, ആദ്യം പൗരന്മാര് എന്നതാണ് ഈ സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി. അതുകൊണ്ട്തന്നെ സാധാരണ പൗരന്മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതായിരിക്കും ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ ബജറ്റ് ലോകത്തിന് പ്രതീക്ഷയേകുന്നതായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ പ്രതികരണം.
രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ കുറിച്ച് നല്ല വാക്കുകള്‍ ആണ് കേള്‍ക്കുന്നതെന്നും ബജറ്റ് സമ്മേളനം തുടങ്ങുന്നത് പുതിയ ഉന്മേഷത്തോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.


