ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണയിക്കുന്ന പദമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക കോണ്‍ക്ലേവിലാണ് ഗവര്‍ണറുടെ പരാമര്‍ശം.
എന്തുകൊണ്ടാണ് തന്നെ അഹിന്ദുവെന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഹിന്ദുവാണെന്നും അതൊരു മതത്തിന്റ അടിസ്ഥാനത്തിലല്ല. ഭൂപ്രദേശ അടിസ്ഥാനത്തിലാണ് അങ്ങനെ വിളിക്കുന്നതെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി.
അതേസമയം സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നലെ പറഞ്ഞു . ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളില്‍ അടക്കം പല മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട കാര്യമാണ്. നിയമസഭയ്ക്ക് ഇക്കാര്യത്തില്‍ തനിച്ച് തീരുമാനം എടുക്കാനാകില്ല. വിമര്‍ശനം ഉന്നയിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളില്‍ മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇന്നലെ റിപ്പബ്ലിക്ക് ദിനത്തില്‍ പിണറായി വിജയന് സര്‍ക്കാരിനെ പ്രശംസിച്ചായിരുന്നു ഗവര്‍ണറുടെ പ്രസംഗം. സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന്
ഇതിനിടെ ബിബിസി ഡോക്യുമെന്ററിയെ കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. എന്തുകൊണ്ടാണ് ബ്രിട്ടീഷ് അതിക്രമങ്ങളെ കുറിച്ച് അവര്‍ ഡോക്യുമെന്ററി ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.
‘ഇന്ത്യ നന്നായി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ ഈ ആളുകള്‍ നിരാശരാണ്. എന്തുകൊണ്ടാണ് അവര്‍ ബ്രിട്ടീഷ് അതിക്രമങ്ങളെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാത്തത്? എന്നാല്‍ നമ്മുടെ സ്വന്തം ആളുകളില്‍ ചിലരോട് എനിക്ക് ഖേദമുണ്ട്, കാരണം അവര്‍ രാജ്യത്തെ ജുഡീഷ്യറിയുടെ വിധിന്യായങ്ങളേക്കാള്‍ ഒരു ഡോക്യുമെന്ററിയെ വിശ്വസിക്കുന്നു’ ഗവര്‍ണര്‍ പറഞ്ഞു.


