പെരുമ്പാവൂര്‍: നഗരസഭ ചെയര്മാന് സക്കീര്‍ ഹുസൈന് ഒടുവില്‍ രാജിവച്ചു. ഇന്ന് വൈകിട്ടാണ് നഗരസഭാ സെക്രട്ടറിക്ക് രാജി നല്‍കിയത്. നഗരസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസിന്റെ ചെയര്‍മാനായി ആദ്യടേമില്‍ സക്കീറെത്തിയത് വലിയസമ്മര്ദ്ധത്തിലാണ്. രണ്ട്, ഒന്നര- ഒന്നര എന്നായിരുന്നു ധാരണ. ഇതുപ്രകാരം വലിയകരാര് തന്നെ പാര്‍ട്ടി എഴുതിയുണ്ടാക്കി. നേതൃത്വം എഴുതി തയ്യാറാക്കിയ കരാര്‍പ്രകാരം ഈമാസം 28നായിരുന്നു സക്കീര്‍ഹുസൈന്‍ സ്ഥാനമൊഴിയേണ്ടിയിരുന്നത്.
എന്നാല്‍ കാലാവധി നീട്ടീവേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജില്ലാ നേതാക്കളെ സക്കീര്‍ കണ്ടിരുന്നു. ഒപ്പമുള്ളവര്‍ ഭരിക്കാനനുവദിച്ചില്ലന്നും അതിനാല്‍ കാലാവധി നീട്ടി നല്‍കണമെന്നുമായിരുന്നു ആവശ്യം. പിടിച്ചു നില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് രാജി. കോണ്‍ഗ്രസിലെ ധാരണ പ്രകാരം ശേഷിക്കുന്ന മൂന്നുവര്‍ഷങ്ങളില്‍ പാര്‍ട്ടിയിലെ ബിജു ജോണ്‍ ജേക്കബും പോള്‍ പാത്തിക്കലുംമാണ് അധ്യക്ഷരായെത്തേണ്ടത്. ഇവരിലാരാധ്യം എന്നതിന് മാത്രമാണ് ചെറിയ തര്‍ക്കം വരിക.
ബുധനാഴ്ച ഗവ. ആശുപത്രിയിലെ ഡയാലിസിസ് സന്ററിന് ഉപകരണങ്ങള്‍ കൈമാറുന്ന ചടങ്ങില്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വേദിയിലിരുത്തി ഫണ്ടുലഭിക്കാത്തതിന്റെ കലഹം സക്കീര്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇവിടെ രാജിവെക്കും എന്നായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ തൊട്ടുപിന്നാലെ രാജിവക്കലില് നിന്നും സക്കിര്‍ പിന്നോട്ട് പോവുകയായിരുന്നു. ഇതിനിടെ പിതാവ് ടി.എച്ച് മുസ്തഫക്ക് ജന്മനാട് 30ന് പെരുമ്പാവൂര്‍ പൗരാവലി സ്വീകരണമൊരുക്കിയിട്ടുണ്ട്. ഇവിടെ രാജി പ്രക്യാപിക്കുവാനും തീരുമാനമുണ്ടായിരുന്നു. എന്നാല്‍ യോഗത്തിന് മുന്നേ രാജിവയക്കണമെന്ന കോണ്‍ഗ്രസ് ഉന്നതനായ ബന്ധുവിന്റെ പിടിവാശിയിലാണ് തിരക്കിട്ട് ഇന്ന് രാജി നല്‍കിയത്.
⤵️കാലാവധി കഴിഞ്ഞിട്ടും കസേരവിട്ടൊഴിയാതെ പെരുമ്പാവൂര്‍ നഗരസഭാ ചെയര്മാന് സക്കീര്‍ ഹുസൈന്, പാര്ട്ടിതയ്യാറാക്കിയ കരാറിന് പുല്ലുവില, നഗരസഭാ ഭരണം പ്രതിസന്ധിയിലാക്കാന്‍ ഗുണ്ടകളും, പരാതിയുമായി കൗണ്‍സിലര്‍മാര്‍
👇👇👇👇


