ആലപ്പുഴ : ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറത്ത് 801ാം എന്‍എസ്എസ് കരയോഗത്തിന് നേരെ ആക്രമണം നടന്നു .ആക്രമണത്തെ തുടര്‍ന്ന് ഓഫീസിന് മുന്നിലുണ്ടായിരുന്ന കൊടിമരം നശിപ്പിച്ചു കളയുകയും ചെയ്തു.സംസ്ഥാനത്തെ വിവിധ എന്‍എസ്എസിന്റെ ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു .തിരുവനന്തപുരത്തും ആലപ്പുഴയിലുമുള്ള എന്‍എസ്എസ് മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു .എന്നാല്‍ ആലപ്പുഴയിലെ നൂറനാട്, കുടശിനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടികെട്ടുകയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അനുശോചനമറിയിച്ച് റീത്ത് വക്കുകയും ചെയ്തിരുന്നു .