പത്തനംതിട്ട ഡിസിസി സെക്രട്ടറി കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മരിച്ചു. കോണ്‍ഗ്രസ് നേതാവായ ആനന്ദപ്പള്ളി സുരേന്ദ്രനാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ ആനന്ദപ്പള്ളി ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്.
റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.


