ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ 30 വയസ്സുകാരിയെ റയില്‍വേ ജീവനക്കാര്‍ കൂട്ടബലാല്‍സംഗം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസില്‍ റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരായ നാലുപേര്‍ അറസ്റ്റിലായി.
ന്യൂഡല്‍ഹി റയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരായ നാലുപേര്‍ അറസ്റ്റിലായി. ന്യൂഡല്‍ഹി റയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് റൂമില്‍ വച്ചാണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.


